29 January Saturday

ഹൈക്കോടതിയിൽ 
ഇന്നുമുതൽ നേരിട്ട്‌ വാദം

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021


കൊച്ചി
ഹൈക്കോടതിയിൽ തിങ്കൾ മുതൽ കേസുകൾ നേരിട്ട്‌ പരിഗണിക്കും. കോടതിമുറിയിൽ ഒരുസമയം 15 പേരിലധികം അനുവദിക്കില്ല. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക്‌ പ്രവേശിക്കാം. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ്‌ നടത്തുന്നതിനുള്ള സൗകര്യം തുടരും. കോവിഡ് അടച്ചുപൂട്ടൽ നിലവിൽവന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിച്ചുതുടങ്ങിയത്.

വാക്‌സിൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കും. അഭിഭാഷകരെ കൂടാതെ കക്ഷികൾ, ക്ലർക്കുമാർ എന്നിവരൊഴികെ ആർക്കും കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല. ഫയലുകൾ വയ്ക്കാനും തിരിച്ചെടുക്കാനും കോടതിമുറിയിലെത്താൻ അഭിഭാഷക ക്ലർക്കുമാർക്ക് അനുമതിയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top