കൊച്ചി
വടക്കാഞ്ചേരി ഭവനപദ്ധതിയുടെ നിർമാണം പുനരാരംഭിക്കാൻ ലൈഫ് മിഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. കോടതി നിർദേശപ്രകാരം
ഹർജിക്കാരനായ അനിൽ അക്കര എംഎൽഎ നിർമാതാക്കളായ യൂണിടാക്കിനെ കേസിൽ കക്ഷിചേർത്തിരുന്നു. അനിൽ അക്കര സിബിഐക്ക്പരാതി നൽകിയതിനെ തുടർന്ന് യൂണിടാക് നിർമാണം നിർത്തിയതോടെയാണ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
യുഎഇ റെഡ്ക്രസന്റ് ധനസഹായം നിർമാണ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും പണി പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..