25 June Tuesday

പ്രളയം: വസ‌്തുതയില്ലാത്ത റിപ്പോർടിന‌് സർക്കാരിന്റെ കൃത്യമായ മറുപടി

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

കൊച്ചി > പ്രളയത്തിൽ അന്വേഷണം വേണമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാപരമല്ലെന്ന് വ്യക്തമാക്കാൻ  സർക്കാർ നൽകിയ സത്യവാങ‌്മൂലത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ.

1) കേരളത്തിലെ ഡാമുകൾ പ്രളയം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, ജലസംഭരണത്തിനു വേണ്ടിയുള്ളതാണ്. ഡാമുകൾക്ക് പ്രളയത്തെ തടയാനാകില്ലെങ്കിലും ആഘാതത്തിന്റെ തോത് കുറയ‌്ക്കാനാകും.
2) ഡാമുകൾ പെട്ടെന്ന് തുറന്നുവിട്ടതാണ് ദുരന്തകാരണമെന്ന നിരീക്ഷണം ചില രാഷ്ട്രീയ പാർടികൾ ഉന്നയിച്ചതാണ്. ഈനിഗമനം രാഷ്ട്രീയനേതാക്കളുടെ വാദങ്ങൾക്കാണ് പിന്തുണയേകിയത്. ഡാം പെട്ടെന്ന് തുറന്നുവിട്ടിട്ടില്ലെന്ന് രേഖകളിൽ വ്യക്തം.
3) കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇതുണ്ടായില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കി. പ്രളയകാലത്ത് സുരക്ഷാ മുന്നറിയിപ്പുകൾ ദിനംപ്രതി നൽകിയിരുന്നു.

4) 2016ലെ ദേശീയ ദുരന്ത നിവാരണ പദ്ധതിയിലുള്ള കേന്ദ്ര സർക്കാരിന്റെ ചുമതലകളെ അവഗണിച്ചു.
5) ജലസേചന വകുപ്പിന്റെയും കെഎസ്ഇബിയുടെയും ചുമതലയിലുള്ള ഡാമുകൾ ജലസംഭരണം ലക്ഷ്യമിട്ടുള്ളതാണ്. ഇവയെ പ്രളയത്തെ ചെറുക്കാനാകുന്ന തരത്തിലാക്കുകയെന്നത് അസാധ്യമാണ്.
6) ജലസേചന വകുപ്പ്, കെഎസ്ഇബി തുടങ്ങിയവയുടെ  ഡാമുകളിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നത് ജലനിരപ്പ്, നീരൊഴുക്ക്, മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ്, തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ചുള്ള മഴയാണ് ലഭിച്ചതെങ്കിൽ ജലം സംഭരിക്കാൻ ഡാമുകൾക്ക് കഴിയുമായിരുന്നു.

7) 1924ലെയും 2018ലെയും പ്രളയങ്ങളെ താരതമ്യം ചെയ്യാനാകില്ലെന്ന് അമിക്കസ് ക്യൂറി പറയുന്നത് ശരിയല്ല. കേന്ദ്ര ജലകമീഷൻ ഇക്കാര്യം താരതമ്യം ചെയ്തിട്ടുണ്ട്.
8)തുടർച്ചയായി പെയ്ത കനത്തമഴയാണ് ദുരന്തം വിതച്ചതെന്നും ഇതിൽ റിസർവോയറിൽനിന്ന് ജലം തുറന്നുവിട്ട നടപടിക്ക് ചെറിയ പങ്കാണുള്ളതെന്നും കേന്ദ്ര ജല കമീഷൻ പറഞ്ഞിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top