18 July Thursday

"നിന്നെ ആളാക്കിയത് ജോസ് കെ മാണിയാണെന്ന് മറക്കരുത്'; ബദൽ യോഗത്തിൽ പങ്കെടുക്കാത്ത കൗൺസിലർക്ക്‌ വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

പാലാ > കേരള കോൺഗ്രസ് എമ്മിലെ പിളർപ്പിന് പിന്നാലെ ബദൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന നഗരസഭാ കൗൺസിലർക്ക് വധഭീഷണിയെന്ന് വെളിപ്പെടുത്തൽ. പാലാ നഗരസഭാ കൗൺസിലർക്കാണ് ഭീഷണി ഫോൺകോൾ ലഭിച്ചത്.

യുകെ നമ്പറിൽ നിന്ന് വിളിക്ക അജ്ഞാതാനാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പാലാ നഗരസഭാ കൗൺസിലർ ടോണി തോട്ടം വെളിപ്പെടുത്തി. തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഫോൺ കോൾ ലഭിച്ചത്. വിളിച്ച നമ്പർ സഹിതം പൊലീസിൽ പരാതി നൽകുമെന്ന് ടോണി തോട്ടം വ്യക്തമാക്കി.

"നിന്നെ ആളാക്കിയത് ജോസ് കെ മാണിയാണെന്ന് മറക്കരുത്‌’’ എന്ന് ഫോൺ ചെയ്തയാൾ പറഞ്ഞു. ഏഴ് ദിവസത്തിനകം കൊല്ലുമെന്നും മക്കൾ സ്‌കൂളിൽ പോകുന്ന കുട്ടികളാണെന്ന് മറക്കരുതെന്നും ഫോൺ വിളിച്ചയാൾ ഭീഷണിക്കിടെ പറഞ്ഞതായി ടോണി തോട്ടം വ്യക്തമാക്കി.

ജോസ് കെ മാണി പക്ഷവും പി ജെ ജോസഫ് പക്ഷവും തമ്മിൽ ഔദ്യോഗിക പദവിയെ ചൊല്ലി തർക്കം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. ജോസ് കെ മാണിയെ ചെയർമാനായി അംഗീകരി ക്കാൻ കഴിയില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് ജോസഫ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top