22 October Tuesday

കേരള കോൺഗ്രസ്‌ എം ചെയർമാൻ സ്ഥാനം: ജോസ് കെ മാണി പക്ഷം ഹർജിയുമായി കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

തൊടുപുഴ> കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുത്തത് താൽക്കാലികമായി തടഞ്ഞ തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ജോസ് കെ മാണി വിഭാഗം കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നും ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ മുൻസിഫ് കോടതിയോട് ജോസ് കെ മാണി വിഭാഗം അഭ്യർഥിച്ചു.

ഭരണഘടനയും നടപടി ക്രമങ്ങളും പാലിച്ചാണ് ചെയർമാനെ തെരഞ്ഞെടുത്തത്. മാത്രമല്ല, കോട്ടയത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കാരണത്താൽ ഈ കേസ് തൊടുപുഴ കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തൊടുപുഴ ബാറിലെ അഭിഭാഷകൻ  ജോണി പുളിക്കനാണ് കോടതിയിൽ ഹാജരായത്.

ജൂൺ 16നാണ് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. പിറ്റേന്ന് ജോസഫ് പക്ഷത്തിന്റെ ഹർജി പരിഗണിച്ച തൊടുപുഴ മുൻസിഫ് കോടതി ചെയർമാൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top