15 October Tuesday

ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; പത്രിക തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

പാലാ> പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പത്രിക തള്ളി. ഇനി സ്വതന്ത്ര സ്ഥാനാര്‍ഥിയായെ ജോസ് ടോമിന് മത്സരിക്കാനാകു. തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ വരണാധികാരി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം തേടിയിരുന്നു.

ജോസ് ടോമിന്റെ രണ്ടു പത്രികയിലും പിഴവുണ്ടെന്നു പി.ജെ.ജോസഫ് ആരോപിക്കുകയായിരുന്നു. ജോസ് കെ.മാണി ഇപ്പോള്‍ ചെയ്യുന്നതെല്ലാം ദുരൂഹമാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. അതേസമയം, പിജെ ജോസഫ് പക്ഷത്തെ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു.

രണ്ടില ചിഹ്നം വിട്ടു നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന പി ജെ ജോസഫിന് അനുകൂലമായിരുന്നു വരണാധികാരിയുടെ തീരുമാനം. ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉദ്ധരിച്ചു കൊണ്ടായിരുന്നു വരണാധികാരി തീരുമാനം പ്രഖ്യാപിച്ചത്.



 


പ്രധാന വാർത്തകൾ
 Top