26 March Sunday

മെയ്‌ക്ക് ഇൻ കേരളയ്‌ക്ക് 1000 കോടി; കൃഷിക്ക് 971 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം> കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനവും തൊഴിൽ സംരംഭകവും നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കാൻ സർവ്വസൗകര്യങ്ങളും ഒരുക്കി ബൃഹത്തായ ഒരു മെയ്‌ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ. മെയ്‌ക്ക് ഇൻ കേരളയ്‌ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഈ വർഷം 100 കോടി രൂപ  മാറ്റിവെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മെയ്‌ക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം ഫോർ ഡെവലപ്‌മെന്റ് സ്‌റ്റഡീസ് നടത്തിയിരുന്നു. റിപ്പോർട്ട് പ്രകാരം 2021-22008 കേരളത്തിലേക്ക് ഏകദേശം 1,28,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇറക്കുമതിചെയ്‌തത്. 92 ഇതിൽ ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു.

ഇക്കാലയളവിൽ സംസ്ഥാനത്തിന്റെ കയറ്റുമതി ഏകദേശം 74,000 കോടി രൂപയുടേതായിരുന്നു. ഇതിൽ 70 ശതമാനവും ഇതര സംസ്ഥാനങ്ങളി ലേക്കായിരുന്നു. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയർന്നതാണ്. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കാൻ സാധ്യതയുള്ളവ കണ്ടെത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം.

ഉൽപ്പാദനക്ഷമത, കൂലി ചെലവ്, ലാഭം തുടങ്ങിയവ വിശകലനം ചെയ്‌ത് കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്താനും ഉൽപ്പാദനത്തിന് പിന്തുണ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. പദ്ധതിയുടെ രൂപീകരണ ത്തിൽ ബന്ധപ്പെട്ട ശാസ്ത്രസാങ്കേതിക സംരംഭക ഗവേഷണ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാർഷിക-മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കാർഷിക സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെപിന്തുണ നൽകും. സംരംഭങ്ങൾക്കുളള മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പെടെയുളള സഹായങ്ങൾ അനുവദിക്കും.

'മെയ്ക്ക് ഇൻ കേരള' പദ്ധതിയുമായി മുന്നോട്ടുപോകാൻ വലിയ ആത്മവിശ്വാസം നൽകുന്ന ഒട്ടേറെ ഘടകങ്ങൾ സംസ്ഥാനത്തിനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഉൽപ്പന്നനിർമ്മാണ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണർവ്വാണ്. സംശയമുള്ളവർ ആഗോള പ്രശസ്തമായ ബ്ലഡ്ബാഗ് നിർമ്മാണ കമ്പനിയായ ടെറുമോപെൻപോളിന്റെ സ്ഥാപകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീ.സി.ബാലഗോപാൽ അടുത്തിടെ പ്രസിദ്ധീകരിച്ച 'ബിലോ ദി റഡാർ' എന്ന പുസ്തകം വായിക്കണം. കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമല്ല എന്ന വാദം തെറ്റാണെന്ന് തെളിയിക്കുകയാണ് പുസ്തകത്തിലൂടെ അദ്ദേഹം.

കഴിഞ്ഞ 20 വർഷത്തിനിടയ്ക്ക് കേരളത്തിൽ ആരംഭിക്കുകയും വലിയ വിജയം വരിക്കുകയും ചെയ്ത 50 കമ്പനികളുടെ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. വ്യവസായ സമൂഹം തരുന്ന ഈ സാക്ഷ്യത്തോടൊപ്പം വേണം സ്റ്റാർട്ട് അപ്പ് മിഷൻ നേടിയെടുത്ത ദേശീയ അന്തർദേശീയ അംഗീകാരത്തെ കാണാൻ. അതുപോലെ ആവേശകരമാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംരംഭക വർഷത്തിന്റെ വിജയം.

വ്യവസായ വകുപ്പ് ഏറ്റെടുത്ത സംരംഭകവർഷം പദ്ധതി സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനങ്ങൾ എന്നിവയോട് കേരളത്തിലെ യുവസംരംഭക സമൂഹം നടത്തുന്ന ആവേശകരമായ പ്രതികരണമാണ് മെയ്ക്ക് ഇൻ കേരള പോലെയുള്ള ഒരു ബൃഹദ് പദ്ധതി ഏറ്റെടുക്കാൻ സർക്കാരിന് ആത്മവിശ്വാസം നൽകുന്നത്. മെയ്ക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവധിക്കും. ഈ വർഷം 100 കോടി രൂപ മെയ്ക്ക് ഇൻ കേരളയ്ക്കായി നീക്കിവയ്ക്കുന്നെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത്  കൃഷിക്കായി 971 കോടിരൂപയും ബജറ്റിൽ വകയിരുത്തി.  നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 ആക്കി. നെൽകൃഷിക്ക് വികസനത്തിന് 95 കോടി വകയിരുത്തി.  തീരദേശ വികസനത്തിന് 110 കോടിയും  തീരസംരക്ഷണ പദ്ധതികൾക്ക് 10 കോടിയും വകയിരുത്തി.   വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നത്.  വിഴിഞ്ഞം റിങ് റോഡിന് 1000 കോടി വകയിരുത്തി.

മത്സ്യമേഖലയ്ക്ക് 321 കോടി, ഫിഷറീസ് ഇന്നവേഷൻ പദ്ധതിക്ക് 1 കോടി, മീൻ പിടുത്ത ബോട്ടുകൾ നവീകരിക്കാൻ 10 കോടി   ദേശീയപാത ഉൾപ്പെടെ റോഡുകൾക്കും പാലങ്ങൾക്കുമായി 1144 കോടി . ജില്ലാ റോഡുകൾക്ക് 288 കോടിയും ബജറ്റിൽ വകയിരുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top