23 November Saturday

അതിജീവനത്തിന് തണലാകും: കേരള ബാങ്ക്‌ കാർഷികവായ്‌പ കൂട്ടും

ജി രാജേഷ‌്കുമാർUpdated: Friday Oct 11, 2019

തിരുവനന്തപുരം> കേരള ബാങ്ക്‌ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത്‌ കൂടുതൽ കാർഷികവായ്പ നൽകാനാകും. കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽനിന്ന്‌ കൂടുതൽ പുനർവായ്പയും ലഭിക്കും. ഇത് ഉൽപ്പാദനമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.   കാർഷികേതര വായ്പകളുടെയും പലിശനിരക്കും കുറയും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണജനതയിലും എത്തും. നിലവിൽ പ്രാഥമിക ബാങ്കുകൾ നൽകുന്ന ബാങ്കിങ്‌–-ബാങ്കിങ്‌ ഇതര സേവനങ്ങൾ തുടരും.
 
ഇതിനൊപ്പം അതിവിപുലമായ ബാങ്കിങ്‌ സൗകര്യം കേരള ബാങ്ക്‌ രൂപീകരണത്തിലൂടെ സാധ്യമാകും. ജില്ലാ സഹകരണ ബാങ്കുകൾക്ക്‌ 783 ശാഖയുണ്ട്‌.  സംസ്ഥാന സഹകരണ ബാങ്കിന്‌ 20ഉം. മലപ്പുറം ബാങ്കിന്റെ 53 ശാഖ ഒഴിവാക്കിയാലും കേരള ബാങ്കിന്‌ 750 ശാഖ തുടക്കത്തിൽത്തന്നെ ഉണ്ടാകും.  1670 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുണ്ട്‌. ഇവയ്‌ക്ക്‌ 6391 ശാഖയുണ്ട്‌. കേരള ബാങ്കിന്റെ ആധുനിക കോർ ബാങ്കിങ്‌ സൗകര്യം ഇവയ്‌ക്കും ലഭിക്കുന്നതോടെ  വിപുലമായ ബാങ്കിങ്‌ ശൃംഖല ലഭ്യമാകും. ബാങ്കിന്റെ ഉടമസ്ഥതയും വോട്ടവകാശവും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലും അർബൻ സഹകരണബാങ്കുകളിലുമായി നിജപ്പെടും. വായ്‌പേതര സംഘങ്ങൾക്കും നിലവിലെ രീതിയിൽ എല്ലാവിധ വായ്പാസേവനങ്ങളും നൽകാനാകും.

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന്റെ പുനർ നിർമിതിക്കാവശ്യമായ വിഭവങ്ങളെ സഹകരണമേഖലയിലൂടെ ഏകോപിപ്പിക്കാൻ കേരള ബാങ്കിലൂടെ കഴിയും. ജില്ലാ ബാങ്കുകളുടെ വിഭവലഭ്യത ഏകോപിപ്പിച്ചാൽ വരുംവർഷങ്ങളിൽ ചുരുങ്ങിയത് 25000 കോടിരൂപയെങ്കിലും അധികമായി വായ്പ ലഭ്യമാക്കാനാകും. ഇത്‌ വികസനരംഗത്ത് വലിയ കുതിപ്പുണ്ടാകും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top