28 September Monday

നിയമസഭാ സമ്മേളനം ഇന്ന്‌ തുടങ്ങും; നയപ്രഖ്യാപന പ്രസംഗം രാവിലെ ഒമ്പതിന്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 29, 2020

തിരുവനന്തപുരം > ഗവർണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന്‌ ബുധനാഴ്‌ച തുടക്കമാകും. രാവിലെ ഒമ്പതിന്‌  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. സാമ്പത്തിക വർഷത്തെ ബജറ്റ്‌ ഫെബ്രുവരി ഏഴിന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ്‌ അതിർത്തി പുനർനിർണയിക്കാനുള്ള നിയമഭേദഗതി ബിൽ ആറിന്‌  മന്ത്രി എ സി മൊയ്‌തീൻ അവതരിപ്പിക്കും. 12ന്‌ സഭാ സമ്മേളനം അവസാനിക്കും.30ന്‌ സഭ ചേരില്ല. 31ന്‌  മുൻ മന്ത്രി തോമസ്‌ ചാണ്ടിക്ക്‌ ചരമോപചാരമർപ്പിച്ച്‌ അന്നത്തേക്ക് പിരിയും. നന്ദി പ്രമേയ ചർച്ചയ്‌ക്കും ബജറ്റ് ചർച്ചയ്‌ക്കും മൂന്ന്‌ ദിവസംവീതം നീക്കിവച്ചിട്ടുണ്ട്‌. കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇ–-നിയമസഭയുടെ ആദ്യഘട്ടത്തിനും ബുധനാഴ്‌ച തുടക്കമാകും. ഗവർണറുടെ പ്രസംഗവും ബജറ്റ്‌ പ്രസംഗവും ഡിജിറ്റൽ രൂപത്തിലും അവതരിപ്പിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top