14 April Wednesday

സർവകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഇന്ന്‌ മന്ത്രിസഭാ യോഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


തിരുവനന്തപുരം> സർവകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച പതിനൊന്നാം ശമ്പള കമീഷൻ ശുപാർശകൾ ബുധനാഴ്ചത്തെ  മന്ത്രിസഭാ യോഗം പരിഗണിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നിർദേശങ്ങൾക്ക്‌ സമാനമായ ശുപാർശകളാണ്‌ സർവകലാശാല അനധ്യാപക ജീവനക്കാരുടെ കാര്യത്തിലും കമീഷൻ നൽകിയിയിട്ടുള്ളത്‌.

റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം സർക്കാരിന്‌ കൈമാറി. അധ്യാപകർക്ക്‌ ശമ്പളവും ആനുകൂല്യങ്ങളും യുജിസി മാനദണ്ഡപ്രകാരമാണ്‌. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതലാണ്‌ ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top