16 January Saturday

കരിപ്പൂർ വിമാനാപകടം : പൈലറ്റും സഹപൈലറ്റും അടക്കം മരിച്ചത്‌ 18 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കോഴിക്കോട്‌> കരിപ്പൂരിൽ വിമാനം റൺവെയിൽ നിന്ന്‌ തെന്നിമാറി തകർന്ന  അപകടത്തിൽ 18 പേരുടെ മരണം സ്‌ഥിരീകരിച്ചു. വിമാനത്തിൽ 184 യാത്രക്കാരും 6 വിമാനജീവനക്കാരുമാണ്‌ ഉണ്ടായിരുന്നത്‌. വിമാനത്തിന്റെ പൈലറ്റ്‌ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60),സഹപൈലറ്റ് അഖിലേഷ് കുമാര്‍എന്നിവരടക്കം 18പേരാണ്‌ മരിച്ചത്‌.മരിച്ചവരിൽ നാലുപേർ കുട്ടികളാണ്‌.

പൈലറ്റ്‌ ദീപക്‌ സാഠേയുടെ മൃതദേഹം മോർച്ചറിയിലേക്ക്‌ കൊണ്ടുപോകുന്നു

പൈലറ്റ്‌ ദീപക്‌ സാഠേയുടെ മൃതദേഹം മോർച്ചറിയിലേക്ക്‌ കൊണ്ടുപോകുന്നു

പാലക്കാട്‌ മുണ്ടക്കോട്ട്‌കുറിശി വട്ടപ്പറമ്പിൽ വി പി മുഹമ്മദ്‌ റിയാസ്‌(24), മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ ചേവപ്ര സൈതുട്ടിയുടെ മകൻ ഷഹീർ സൈയ്ത് (38), എടപ്പാളിനടുത്ത് കോലൊളമ്പ് സ്വദേശി കുന്നാട്ടയിൽ ഉമ്മറിന്റെ ഭാര്യ ലൈലാബി (51), കോഴിക്കോട്‌ ബാലുശേരി കോക്കല്ലൂർ ചരക്കരപ്പറമ്പിൽ രാജീവൻ(61), നാദാപുരം പാലോള്ളത്തിൽ മനാൽ അഹമ്മദ്‌(25), കുന്നമംഗലം പിലാശേരി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ(35), നടുവണ്ണൂർ മൂലാട്‌ തണ്ടപ്പുറത്തുമ്മേൽ ജാനകി കുന്നോത്ത്‌(55),

മനാൽ അഹമ്മദ്‌

മനാൽ അഹമ്മദ്‌

വെള്ളിമാട്‌കുന്ന്‌ എഴുത്തച്ഛൻകണ്ടി പറമ്പ് നിഷി മൻസിൽ സഹീറാ ബാനു മാഞ്ചറ (29),  വെള്ളിമാട്‌കുന്ന്‌ എഴുത്തച്ഛൻകണ്ടി പറമ്പ് അസം മുഹമ്മദ്‌ ചെമ്പായി(ഒന്ന്‌), നിറമരുതൂർ കുളങ്ങര ശാന്ത(59), വളാഞ്ചേരി കുളമംഗലം പത്മശ്രീയിൽ പരേതനായ പദ്മനാഭമേനോന്റെ മകൻ സുധീർ വാരിയത്ത്(43), തിരൂർ കോട്ട് പഴങ്കുളങ്ങര കീഴെടത്തിൽ ഷൗക്കത്തലി–-ഷഹർബാനു ദമ്പതികളുടെ മകൾ ഷസ ഫാത്തിമ(രണ്ട്‌), കക്കട്ടിൽ ചീക്കോന്നുമ്മൽ പീണ്ടികകണ്ടിയിൽ രമ്യ മുരളീധരൻ(32), കക്കട്ടിൽ ചീക്കോന്നുമ്മൽ, പീടികക്കണ്ടിയിൽ ശിവാത്മീക മുരളീധരൻ((അഞ്ച്‌),  പാലക്കാട്‌ മണ്ണാർക്കാട് കോടതിപ്പടി പുത്തൻക്കളത്തിൽ അയിഷ ദുഅ(രണ്ട്‌), കോഴിക്കോട്‌ സൗത്ത് ബീച്ച് റോഡ്, പുതിയപന്തക്കലകം, ഫദൽ, ഷെനോബിയ(40). മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്‌. 

വെള്ളിയാഴ്ച രാത്രി കരിപ്പൂരിലിറങ്ങിയ ഐ.എക്സ്. 344 ദുബായ് - കോഴിക്കോട് വിമാനമാണ് 7.52-ന് അപകടത്തില്‍പ്പെട്ടത്.കോക്പിറ്റ് ഉള്‍പ്പെടുന്ന ഭാഗം മതിലില്‍ ഇടിച്ചാണ് നിന്നത്. 184 യാത്രക്കാരുമായി 30 അടി ഉയരത്തിൽനിന്ന്‌ വീണ വിമാനം രണ്ടായി പിളർന്ന്‌ സുരക്ഷാവേലി തകർത്ത്‌ റൺവേയുടെ പുറത്തേക്ക്‌ തെറിച്ചു. 122 യാത്രക്കാർക്ക്‌ പരിക്കേറ്റു. ഇതിൽ  15 പേരുടെ നില ഗുരുതരമാണ്‌.  മഹാരാഷ്‌ട്ര സ്വദേശിയായ പൈലറ്റ്‌ ക്യാപ്‌റ്റൻ ദീപക് വസന്ത്‌, സഹ പൈലറ്റ് അഖിലേഷ്‌ അടക്കം 17 പേരാണ്‌ മരിച്ചത്‌‌. ഇറങ്ങുമ്പോൾ റൺവേയിലൂടെ മുന്നിലേക്ക്‌ തെന്നിയ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടിവഴിയുള്ള സുരക്ഷാവേലി തകർത്താണ്‌ വീണത്. കോക്പിറ്റുമുതൽ മുൻ വാതിൽവരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്താണ് വിമാനം രണ്ടായി മുറിഞ്ഞത്‌. തീപിടിക്കാത്തതിനാൽ വൻ ദുരന്തമൊഴിവായി.

അപകടത്തിനു പിന്നാലെ നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസിൽ പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, മിംസ്‌ ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, കൊണ്ടോട്ടി റിലീഫ്‌ ആശുപത്രി  എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top