20 September Sunday

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിൽ; ജിദ്ദ വിമാനം കൊച്ചിയിലിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കരിപ്പൂർ > കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. ഇതിനിടെ ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പുരിലേക്കുള്ള ഫ്‌ലൈ ദുബായ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും.കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിമാനത്തിൽ 174 മുതിർന്നവരും 10 കുട്ടികളുമായിരുന്നു യാത്രക്കാർ. യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ വിമാനത്തിൽ ആകെ 190 പേരാണ് ഉണ്ടായിരുന്നത്.
ടേബിൾടോപ്പ് റൺവേയിൽ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റൺവേയിൽ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിൻറെ മുൻഭാഗം രണ്ടായി പിളർന്നു.

കരിപ്പൂർ വിമാനത്താവളത്തിലെ കൺട്രോൾ നമ്പർ: 0483 2719493, കോഴിക്കോടുള്ള കൺട്രോൾ റൂം നമ്പർ: 0495 - 2376901, മലപ്പുറം കലക്ട്രേറ്റ്: 0483 2736320. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂർ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെൽപ് ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. നമ്പരുകൾ: 056 546 3903, 0543090572, 0543090572, 0543090575.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top