ഗുരുവായൂർ> കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം. പ്രണയവിവാഹമാണ്.
കരിക്ക് നിർമിച്ച വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അർജുൻ മിഥുൻ മാനുവലിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

കരിക്കിലെ അഭിനേതാക്കൾ വിവാഹച്ചടങ്ങിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..