തിരുവനന്തപുരം> കണ്ണൂർ വൈസ് ചാൻസലർ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹർജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. മുഖ്യമന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്.
കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് ജ്യോതികുമാർ ചാമക്കാല ഹർജി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഹർജിയിലെ ആവശ്യം അംഗീകരിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..