20 September Friday

കാലടിയിൽ മോഷ്‌ടാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

കാലടി >‌ മോഷണശ്രമം ചെറുക്കുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു .കാലടി മറ്റൂർ സ്വദേശി തുറവും പാലവീട്ടിൽ ഓമന (68) യാണ് കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആഗസ്റ്റ് 8 നാണ് കുത്തേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ,വ്യാഴാഴ്ച പുലർച്ചേ മരിച്ചു . കോതമംഗലം കുട്ടമ്പുഴ സ്വദേശി അമ്പഴച്ചാലിൽ ഷിബു എന്നയാളാണ് കുത്തിയത്. ഇയാൾ റിമാൻഡിലാണ്.

കാലടി ശ്രീശങ്കര കോളേജിൽ കരാർ അടിസ്ഥാനത്തിൽ ലേഡീസ് ഹോസ്റ്റൽ വാർഡൻ ആയ ഓമന വീണ് പരിക്കേറ്റ് വീടിൽ വീട്ടിൽ വിശ്രമിക്കുകയായിരുന്നു .ഇതേ കോളേജിൽ മെക്കാനിക് കരാർ ജീവനക്കാരനായ ഷിബു ഓമനയെ കാണാനെന്ന വ്യാജേനേ വീട്ടിലെത്തി കവർച്ചക്ക് ശ്രമിക്കുകയായിരുന്നു. അവിവാഹിതയായ ഓമന ഒറ്റയ്ക്കാണ് താമസം. കവർച്ചാശ്രമം ചെറുക്കുമ്പോൾ കഴുത്തിന് കുത്തേറ്റ ഓമനയെ ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നിട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top