22 October Thursday

കക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

പത്തനംതിട്ട> മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ കക്കി അണക്കെട്ട് നാളെ വൈകുന്നേരമോ   മറ്റന്നാളോ
  തുറക്കാന്‍  സാധ്യത.കക്കി അണക്കെട്ടില്‍ നിലവിലെ അപ്പര്‍ റൂള്‍ കര്‍വ് പ്രകാരം ഒക്ടോബര്‍ 20വരെ 978.83 മീറ്റര്‍ വരെ ജലം സംഭരിക്കാം. ജലനിരപ്പ് ഇന്നലെ രാത്രി 10മണിയോടെ 978.33മീറ്റര്‍ എത്തിയതിനെത്തുടര്‍ന്ന് കെ എസ് ഇ ബി റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ലഭിക്കുന്ന ജലപ്രവാഹത്തിന്റെ തോത് അനുസരിച്ച് അടുത്ത 32 മണിക്കൂറിനുള്ളില്‍ അപ്പര്‍ റൂള്‍ കര്‍വ് ലെവലില്‍ എത്താന്‍ സാധ്യതയുണ്ട്. സ്ഥിതിഗതി നേരിടുന്നതിനായി കെ എസ് ഇ ബിയുടെ സാങ്കേതിക വിഭാഗം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു

അപകടനില കവിഞ്ഞാല്‍ സ്പില്‍വേ നേരിയ തോതില്‍ തുറന്നു 25 കുമക്‌സ് വെള്ളം ഒഴുക്കിവിടുകയാവും ചെയ്യുക. കക്കി അണക്കെട്ടിന്റെ സ്പില്‍വേ സ്ഥിതിചെയ്യുന്ന ആനത്തോട് ഡാമില്‍ നിന്നും വെള്ളം പുറത്തേക്കു ഒഴുക്കിയാല്‍ 3 മണിക്കൂറിനുശേഷമാകും വെള്ളം ത്രിവേണിയിലെത്തുക.

അതെ സമയം കാലാവസ്ഥ പ്രവചനപ്രകാരം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നേരിയതോതിലുള്ള മഴയെ ഉണ്ടാകുകയുള്ളൂ. ആയതിനാല്‍ നദിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുവാന്‍ സാധ്യതയില്ല. കക്കി അണക്കെട്ട് തുറക്കുക വഴി പമ്പ നദിയിലെ ജലനിരപ്പ് 15സെന്റിമീറ്റര്‍ മാത്രമേ ഉയരുകയുള്ളൂ. എന്നിരുന്നാലും വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിക്കുമെന്നതിനാല്‍, നദിയില്‍ കുളിക്കുന്നതും,  തുണി കഴുകുന്നതും, മീന്‍ പിടിക്കുന്നതും കഴിവതും ഒഴിവാക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top