15 August Monday

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: പിസി ജോര്‍ജിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

തിരുവനന്തപുരം> കൈരളി ടിവി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പരാതിക്കാരിയുടെ പേര് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. പീഡനപരാതിയില്‍ പരാതിക്കാരിയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന്, എന്നാല്‍ നിങ്ങളുടെ പേര് പറയാമെന്നായിരുന്നു പി സി ജോര്‍ജിന്റെ അധിക്ഷേപം


കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പി സി ജോര്‍ജിന്റെ പരാമര്‍ശത്തോട് പ്രതിഷേധിച്ചു. അതേസമയം, പി സി ജോര്‍ജിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാനും ഇതിനിടെ ശ്രമിച്ചു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top