14 December Saturday

വിധി സ്വീകരിക്കുന്നു; ആരും രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്‌: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

തിരുവനന്തപുരം> ശബരിമല കേസിൽ സുപ്രീംകോടതി വിധി ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന്‌ ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.യുവതിപ്രവേശനമടക്കമുള്ള കാര്യങ്ങളിൽ വിധി പൂർണമായി പഠിച്ചശേഷം പ്രതികരിക്കും.

ഹർജികൾ വിശാലബെഞ്ചിന്‌ വിട്ട സാഹചര്യത്തിൽ  പ്രകോപനമുണ്ടാക്കി  ആരും രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top