കാസര്‍കോട്> പത്തിലധികം കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത്, നരഹത്യ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ 11 കേസുകളില്‍ പ്രതിയായ ആവിക്കര സ്വദേശി മുഹമ്മദ് ആഷിക് (26) ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ അബുബക്കര്‍ കല്ലായി, നികേഷ്, ജിനേഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..