16 October Saturday

കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ വർഷം തീർപ്പാക്കും: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


തിരുവനന്തപുരം
റവന്യൂവകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ 30നകം തീർപ്പാക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സെക്രട്ടറിയറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്‌ തുടക്കമിട്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
സെക്രട്ടറിയറ്റിലുള്ളവ തീർത്ത് ഒക്ടോബർ ഒന്നുമുതൽ 15 വരെ ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ഫയലുകൾ പരിശോധിക്കും. 15 മുതൽ 30 വരെ കലക്ടറേറ്റുകളിലും നവംബറിൽ താലൂക്കിലും അദാലത്ത്‌ നടത്തും. ഡിസംബർ 30നകം വില്ലേജുകളിലെയും ഫയൽ അദാലത്തിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top