29 July Thursday

നാണുവിന്റെ കൊലപാതകം കരുതിക്കൂട്ടി നടപ്പാക്കിയതെന്ന് ഭാര്യ ഭാര്‍ഗവി

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

കണ്ണൂര്‍> കെ സുധാകരനെതിരെ   കെ നാണുവിന്റെ ഭാര്യ രംഗത്ത്. കെ സുധാകരന്റേത് കുറ്റസമ്മതമാണെന്ന് സേവറി ഹോട്ടലില്‍  കൊലചെയ്യപ്പെട്ട നാണുവിന്റെ ഭാര്യ ഭാര്‍ഗവി മാധ്യമങ്ങളോട് പറഞ്ഞു.

നാണുവിന്റെ കൊലപാതകം  കരുതിക്കൂട്ടി നടപ്പാക്കിയതാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും  സുധാകരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവര്‍ പറഞ്ഞു.

നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ്  ഭാര്യ ഭാര്‍ഗവി രംഗത്തെത്തിയത്. നാണുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാര്‍ഗവി ആവശ്യപ്പെട്ടു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top