27 September Monday

ആരോ​ഗ്യമേഖലയില്‍ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കും: മന്ത്രി കെ എൻ ബാല​ഗോപാൽ

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സ്ഥാപിച്ച ജീൻ എക്‌സ്‌പേർട്ട്‌ മെഷീന്റെ 
പ്രവർത്തനങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ വിലയിരുത്തുന്നു

കൊട്ടാരക്കര > സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ആരോ​ഗ്യ മേഖലയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ. ആധുനിക ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കി കൊട്ടാരക്കര താലൂക്കാശുപത്രിയെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ സ്ഥാപിച്ച ഡെന്റൽ എക്‌സ്-റേ യൂണിറ്റും ജീൻ എക്‌സ്പർട്ട് മെഷീനും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എംസി റോഡിനു സമീപത്തെ ആശുപത്രി എന്ന പരിഗണനയോടെ അടിയന്തര ചികിത്സയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. എല്ലാത്തരം ചികിത്സകളും ഉറപ്പാക്കും. ഐസൊലേഷൻ വാർഡുകൾ തുടങ്ങുന്നതും പരിഗണിക്കും. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എ ഷാജു അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അനിത ​ഗോപകുമാർ, സ്ഥിരം സമിതി ചെയർമാന്മാരായ എസ് ആർ രമേശ്, ഫൈസൽ ബഷീർ, കെ ഉണ്ണിക്കൃഷ്ണമേനോൻ, എസ് സുഷമ, കൗൺസിലർമാരായ വനജാ രാജീവ്, ബിജി ഷാജി, ​ഗ്രേസി സാമുവേൽ, മുൻ വൈസ് ചെയർമാൻ സി മുകേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ ആർ സുനിൽകുമാർ, ആർഎംഒ മെറീനാപോൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top