24 May Friday

"കൊല്ലത്തിന്റെ പ്രതീക്ഷ'; ബാലഗോപാലിനായി എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി മധുപാൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

കൊല്ലം> കൊല്ലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിനായി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി നടനും സംവിധായകനുമായ മധുപാൽ. എസ്എൻ കോളേജിലെ മുൻകാല എസ്എഫ്ഐ പ്രവർത്തകരും, നിലവിലെ എസ്എഫ്ഐ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ "കൊല്ലത്തിന്റെ പ്രതീക്ഷ കെഎൻ ബാലഗോപാൽ" എന്ന ഗാനം പ്രളയ ദുരന്തത്തിൽപെട്ട പത്തനംതിട്ട ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊല്ലം വാടി കടപ്പുറത്തെ മത്സ്യ തൊഴിലാളികളായ ബെനഡിക്ടിനും ക്ളീറ്റസിനും നൽകിയാണ് പ്രകാശനം നടത്തിയത്.



ചടങ്ങിനോടനുബന്ധിച്ച് ബീച്ചിൽ എത്തിയ മുഴുവൻ കുട്ടികൾക്കും ബാലഗോപാലിന്റെ പേരിലുള്ള ബലൂണുകൾ വിതരണം ചെയ്തു. പരിപാടിയിൽ ജാജി സുനിൽ അധ്യക്ഷയായി. മുൻകാല എസ്എഫ്ഐ നേതാക്കന്മാരായ, റസലുദീൻ, അനിൽ അമ്പലക്കര, സുന്ദരേശൻ, ജേക്കബ്, സുനിൽ, മുഹമ്മദ് ഇഫ്തിക്കർ, ജയദാസ്, ജോസ് പയസ്സ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ, സംസ്ഥാന കമ്മിറ്റി അംഗം അഞ്ചുകൃഷ്ണ, എസ്എൻ കോളേജ് യൂണിയൻ ചെയർമാൻ ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു. എസ് രജീഷ് സ്വാഗതവും തിലകരാജ് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top