20 August Tuesday

അധ്യക്ഷൻ ആരുമാകട്ടെ; നയിക്കുന്നത് നെഹ്രുകുടുംബമെന്ന് കെ മുരളീധരൻ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

തൊടുപുഴ> കോൺഗ്രസ് അധ്യക്ഷൻ ആരുതന്നെയായാലും പാർടിയെ നയിക്കുക നെഹ്രു, ഗാന്ധി കുടുംബമായിരിക്കുമെന്ന് കെ മുരളീധരൻ എംപി. ബിജെപിയെ കണ്ട് പഠിക്കാനും അദ്ദേഹം  അണികളെ ഉപദേശിച്ചു. തൊടുപുഴയിൽ ഡിസിസി നേതൃത്വ പഠന ക്യാമ്പിലായിരുന്നു മുരളീധരന്റെ അഭിപ്രായപ്രകടനം.

 രാഹുൽഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചെന്നേയുള്ളൂ. രാഷ്ട്രീയ പ്രവർത്തനം നിർത്തിയിട്ടില്ല. പാർടിയുടെ നേതൃനിരയിലുണ്ടാവും. കേന്ദ്രത്തിൽ കോൺഗ്രസിനേറ്റ തോൽവിയെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബിജെപിയെ കണ്ട് പഠിക്കണമെന്ന് അണികളോട് ഉപദേശിച്ചത്. 2009 ൽ സീറ്റ് കുറഞ്ഞ ബിജെപി സന്യസിച്ചില്ല. 2014 ൽ ശക്തിയാർജിച്ചു. 1982 ലെ രണ്ട് സീറ്റിൽ നിന്നാണ് ഇന്നത്തെ നിലയിൽ എത്തിയതെന്ന് മോഡി അഹംഭാവത്തോടെ പറയുന്നുണ്ട്. മുരളീധരൻ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top