29 February Saturday

യുഡിഎഫിന്‌ വോട്ട്‌ചെയ്‌തിരുന്നവരും മനുഷ്യചങ്ങലയിൽ പങ്കെടുത്തു; ന്യൂനപക്ഷത്തിന്റെ ഭയം കോൺഗ്രസ്‌ തിരിച്ചറിയണം: മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

തിരുവനന്തപുരം> യുഡിഎഫിന്‌ സ്‌ഥിരമായി വോട്ടുചെയ്യുന്നവർ എൽഡിഎഫിന്റെ മനുഷ്യചങ്ങലയിൽ അണിനിരന്നുവെന്നും ഭയപ്പെട്ട്‌ പോയ ന്യൂനപക്ഷത്തിന്‌ സംരക്ഷകരാകാൻ യുഡിഎഫിന്‌ കഴിഞ്ഞില്ലയെന്നും കെ മുരളീധരൻ എം പി .

 നിലവിലുള്ള രാഷ്‌ട്രീയ അന്തരീക്ഷത്തിന്റെ ഗൗരവം കോൺഗ്രസ്‌ പാർടി നേതൃത്വം മനസിലാക്കണം. ജനം പരിഭ്രാന്തരാണ്‌. അവർക്ക്‌ സംരക്ഷണം വേണം.  എൽഡിഎഫിന്റെ മനുഷ്യചങ്ങലയിൽ പങ്കെടുത്തവരും കൂടിയാണ്‌ താനടക്കമുള്ള 19 എം പിമാരെ വിജയിപ്പിച്ചതെന്ന്‌ നേതൃത്വം ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top