30 July Friday

പാർടി ഘടകങ്ങള്‍ ജനകീയമല്ല; തോൽവി ചർച്ച ചെയ്യണമെന്ന്‌ കെ എം ഷാജി

●സ്വന്തം ലേഖകൻUpdated: Saturday Jun 12, 2021

കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുസ്ലിംലീഗ്‌ നേതൃത്വം ചർച്ച ചെയ്യണമെന്ന്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ചർച്ച നീട്ടരുത്‌. പ്രവർത്തകരുടെ വികാരം തീരുമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ഷാജി ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞു.

നഷ്ടപ്പെട്ട സീറ്റിനെക്കാൾ ലീഗ്‌ ഗൗരവമായി കാണേണ്ടത് നഷ്ടമായ വോട്ടാണ്. ആരൊക്കെ തോറ്റു, എത്ര സീറ്റ്‌ കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മൾ പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാൾ വലുതാണ് കുറഞ്ഞ വോട്ട്‌. പാർടിയുടെ പല ഘടകങ്ങളും ജനകീയമല്ല. ചിലരെ തകർക്കാൻ രാഷ്ട്രീയാതീത സൗഹൃദമുണ്ടെന്നും ഒത്തുതീർപ്പ്‌ നടക്കുന്നതായും ഷാജി ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top