18 June Friday

വോട്ടെണ്ണൽ ദിനത്തിൽ അതീവജാഗ്രത വേണം : കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021



തിരുവനന്തപുരം
കോവിഡ് അതിതീവ്ര വ്യാപനസാഹചര്യത്തിലും ജനിതകമാറ്റംവന്ന വൈറസ് വളരെ പെട്ടെന്ന് രോഗം പരത്തുമെന്നതിനാലും വോട്ടെണ്ണൽ ദിനത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങളുടെ വർധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ്  നിയന്ത്രണം ശക്തമാക്കിയത്. പ്രവർത്തകരും പൊതുജനങ്ങളും വീട്ടിലിരുന്ന് തെരഞ്ഞെടുപ്പുഫലം അറിയണം.  

വായുവിലുള്ള ചെറിയ കണങ്ങളിൽക്കൂടി വൈറസ് പകരുന്നതിനാൽ വോട്ടെണ്ണലുമായി ഇടപെടുന്ന എല്ലാവരും ഇരട്ട മാസ്‌ക് ധരിക്കണം. സംസ്ഥാനത്ത് വ്യാപനത്തിലുള്ള സാർസ് കൊവ് 2 ബി1.1.7നെയും ബി1.617നെയും പ്രതിരോധിക്കാൻ ഇപ്പോൾ നൽകിവരുന്ന വാക്‌സിനുകൾക്ക് ശേഷിയുണ്ട്. എന്നാൽ, ബഹുഭൂരിപക്ഷവും വാക്‌സിൻ എടുക്കാത്തതിനാൽ അതീവ ജാഗ്രത പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top