തിരൂര്‍> കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മുതിര്‍ന്ന നേതാവും കോണ്‍ഫെഡറേഷന്‍ ഓഫ് സിജി എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് വൈസ് പ്രസിഡന്റുമായ കെ കെ എന്‍ കുട്ടി (74) അന്തരിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ 9.30 ഓടെയോടെയാണ് അന്ത്യം.
ഇന്‍കം ടാക്സ് വകുപ്പില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച കെ കെ എന്‍ കുട്ടി, ഇന്‍കം ടാക്സ് ഓഫീസറായി 2008ലാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഇന്‍കം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്റെ മുന്‍ സെക്രട്ടറി ജനറലായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് സിജി എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് മുന്‍ പ്രസിഡന്റ്, സെക്രട്ടറി ജനറല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ കോണ്‍ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. ജെസിഎം നാഷണല്‍ കൗണ്‍സിലിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമാണ്.
എന്‍സിസിപിഎയുടെ സെക്രട്ടറി ജനറല്‍, ട്രേഡ് യൂണിയന് ഇന്റര്‍നാഷണലിന്റെ (പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയര്‍സ്) ഫിനാന്‍സ് കണ്ട്രോള് കമ്മീഷന് അംഗവും ആയിരുന്നു. ഭാര്യ: ആദ്യശ്ശേരി ശ്രീദേവി (റിട്ട. അധ്യാപിക). മക്കള്‍: വിപിന്‍ മേനോന്, ദീപ. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പില്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..