26 March Sunday

500 എംബിപിഎസ്‌ വേഗം ; കെ–ഫോൺ റേഞ്ചിൽ സെക്രട്ടറിയറ്റ്‌

മിൽജിത്‌ രവീന്ദ്രൻUpdated: Friday Feb 3, 2023


തിരുവനന്തപുരം
കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിൽ പൂർണമായും കെ–- ഫോൺ ഇന്റർനെറ്റ്‌ കണക്‌ഷൻ. വ്യാഴാഴ്‌ചയാണ്‌ കെ–- ഫോൺ സുപ്രധാന നേട്ടം കൈവരിച്ചത്‌. സെക്രട്ടറിയറ്റിന്റെ പ്രധാന മന്ദിരത്തിലും രണ്ട്‌ അനക്‌സിലും ഉൾപ്പെടെ കെ –-ഫോണിന്റെ അതിവേഗ ഇന്റർനെറ്റ്‌ എത്തി. 500 എംബിപിഎസാണ്‌ വേഗത.

സംസ്ഥാനത്തെ 30,000 സർക്കാർ ഓഫീസുകളിലും 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി വിഭാവനം ചെയ്‌തത്‌. ഇതിനകം 12,157 ഓഫീസുകളിൽ ഇന്റർനെറ്റ്‌ ലഭ്യമായി.  26,759 സർക്കാർ ഓഫീസുകളിൽ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇവിടങ്ങളിലും ഉടൻ കണക്‌ഷൻ നൽകാനാകുമെന്ന്‌ കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.
ആദ്യഘട്ടത്തിൽ 14,000 ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ നൽകാനുള്ള നടപടി അവസാനഘട്ടത്തിലാണ്‌. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീതം കണക്‌ഷനാണ്‌ ആദ്യം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top