05 December Thursday

കെ-ഫോൺ : ഒറ്റ ക്ലിക്കിൽ സൂപ്പർ ഇന്റർനെറ്റ്‌ ; അടുത്ത വർഷം ഡിസംബറിൽ കണക്‌ഷൻ

പ്രത്യേക ലേഖകൻUpdated: Thursday Nov 7, 2019

തിരുവനന്തപുരം
ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ  ഇന്റർനെറ്റ് കണക്‌ഷനും  ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നൽകി.

മൊത്തം ചെലവ് 1548 കോടിരൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി. സൗജന്യം ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റും ഇതുവഴി ലഭിക്കും.  2020 ഡിസംബറോടെ യാഥാർഥ്യമാകും.

ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അതുവഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ നൽകും.   കെഎസ്ഇബിയും  ഐടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംമാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ്  ലിമിറ്റഡ്  കൺസോർഷ്യത്തിനാണ്  ടെൻഡർ നൽകിയത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ മികച്ച സേവനങ്ങൾ നൽകാനാകും. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും  കെ-ഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും.

സർക്കാരിന്റെ  നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കും നിലവിൽ വരും.


പ്രധാന വാർത്തകൾ
 Top