24 September Friday
രാവിലെ 10.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ 
ഉദ്ഘാടനം ചെയ്യും

വ്യവസായപരിശോധന കീറാമുട്ടിയാകില്ല ; കേന്ദ്രീകൃത പോര്‍ട്ടൽ ഇന്ന്‌ ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


തിരുവനന്തപുരം
വ്യവസായസ്ഥാപനങ്ങളിലെ പരിശോധന സുതാര്യമാക്കുന്ന കേന്ദ്രീകൃത സംവിധാനം കെ–- സിസ് (കേരള സെൻട്രൽ ഇൻസ്‌പെക്‌ഷൻ സിസ്റ്റം) ആഗസ്‌ത്‌ ഒന്നിന്‌  നിലവിൽ വരും. എൻഐസി തയ്യാറാക്കിയ പോർട്ടൽ വെള്ളിയാഴ്‌ച രാവിലെ 10.30ന്‌ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണവകുപ്പ്‌ എന്നിവ സംയോജിപ്പിച്ചാണ്‌ പുതിയ സംവിധാനം.

ആരോഗ്യം, ഫയർഫോഴ്‌സ്‌, ഭൂഗർഭ ജലവകുപ്പുകൂടി ഇതിന്റെ ഭാഗമാകും. സ്ഥാപനം പ്രവർത്തനം തുടങ്ങുന്നതിനുമുമ്പുള്ളത്‌, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിലുള്ളത്‌ എന്നീ മൂന്ന്‌ പരിശോധനയാണ്‌ പോർട്ടൽവഴി നടക്കുക. പരിശോധന നടത്തേണ്ട സ്ഥാപനം, പോകേണ്ട ഉദ്യോഗസ്ഥർ തുടങ്ങിയവയും പോർട്ടൽ തയ്യാറാക്കും. പരിശോധനാ അറിയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്എംഎസ്, ഇമെയിൽ മുഖേന നൽകും. റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കും. പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പുള്ള പരിശോധനയ്‌ക്കായി സംരംഭകർക്ക് പോർട്ടൽവഴി അപേക്ഷിക്കാം. ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനകളുടെ ചരിത്രവും ഇതിലുണ്ടാകും.     രാജ്യത്തെ ഏറ്റവും മികച്ച ഏകജാലക സംവിധാനമാണ്‌ കേരളത്തിലെന്നു പറഞ്ഞ സിഐഐ ഇവിടെ നിക്ഷേപിക്കാൻ മുന്നോട്ട്‌ വന്നിരിക്കുകയാണെന്നും മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top