23 April Friday

ചങ്ങനാശേരിയിൽ കെ സി ജോസഫ്‌ വേണ്ട; ഡിസിസി റിപ്പോർട്ട്‌ നൽകി

കെ ടി രാജീവ്‌Updated: Wednesday Mar 3, 2021

കോട്ടയം > ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ സി ജോസഫ്‌ ചങ്ങനാശേരിയിൽ വേണ്ടെന്നും മത്സരിച്ചാൽ തോൽക്കുമെന്നും കോട്ടയത്തെ കോൺഗ്രസ്‌ നേതാക്കൾ. എട്ടുതവണ ഇരിക്കൂരിൽനിന്ന്‌ മത്സരിച്ചശേഷം ചങ്ങനാശേരിയിൽ പിടിമുറുക്കുന്നത്‌ മറ്റു പ്രമുഖരുടെ സാധ്യത ഇല്ലാതാക്കും.  സീറ്റ് ജോസഫിൽനിന്ന്‌ ഏറ്റെടുക്കേണ്ടി വന്നാലും  കെ സി ജോസഫിന് നൽകരുതെന്ന അഭിപ്രായത്തിൽ യൂത്തു കോൺഗ്രസും ഡിസിസി യിലെ പ്രമുഖരും ഒറ്റക്കെട്ട്‌. തിരുവഞ്ചൂരിനുള്ള അതൃപ്തിയും ഇത്‌ വ്യക്തമാക്കുന്നു‌. 

കെ സി ജോസഫ്‌ ജയിക്കില്ലെന്നാണ്‌ ഡിസിസി കെപിസിസി ക്ക്‌ നൽകിയ റിപ്പോർട്ടിലുള്ളതെന്നും അറിയുന്നു. കടുത്തുരുത്തിക്ക്‌ പുറമെ ചങ്ങനാശേരി കൂടി ജോസഫ്‌ വിഭാഗത്തിന്‌ നൽകണമെന്നാണ്‌ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്‌.
ഇരിക്കൂർ വിടുന്നത്‌ പുതുതലമുറക്കായാണെന്ന്‌ കെ സി ജോസഫ്‌ നേരത്തെ വ്യക്തമാക്കിയായിരുന്നു. കെ സി ജോസഫ്  കടുംപിടിത്തം ഒഴിവാക്കണമെന്ന്‌‌ തിരുവഞ്ചൂരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സീറ്റ് നിർണയത്തിൽ കെ സി ഇടപെട്ടതിലും  തിരുവഞ്ചൂരിന് എതിർപ്പുണ്ടായിരുന്നു. 

സീറ്റ്‌ വിട്ടുനൽകാനോ വച്ചുമാറാനോ തയാറല്ലെന്ന നിലപാടിൽ തന്നെയാണ്‌ പി ജെ ജോസഫ്‌.  സീറ്റ്‌  വിട്ടുകൊടുക്കില്ലെന്ന്‌‌ സി എഫ് തോമസിന്റെ സഹോദരനും ജോസഫ് വിഭാഗം നേതാവുമായ  സാജൻ ഫ്രാൻസിസ്‌  വ്യക്തമാക്കി. അതേസമയം,  ഉമ്മൻചാണ്ടിവഴി കാര്യങ്ങൾ കരയ്‌ക്കടുപ്പിക്കുകയാണ്‌ കെ സി ജോസഫ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top