27 September Tuesday

ജ. പി വി ആശയും അഡ്വ. എം ആർ ശ്രീലതയും കെഎടി ജുഡീഷ്യൽ അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

പി വി ആശ, എം ആർ ശ്രീലത

കൊച്ചി> കേരള അഡ്‌മിനിസ്‌‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ അംഗങ്ങളായി ഹൈക്കോടതി മുൻ ജഡ്‌ജി പി വി ആശ, സ്‌പെഷ്യൽ ഗവർമെന്റ്‌ പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ നിയമിച്ച്‌ രാഷ്‌ട്രപതി ഉത്തരവായി.  

പി വി  ആശ (63) 2021 മെയ്‌ 31 നാണ്‌ ഹൈക്കോടതി ജഡ്‌ജിയായി വിരമിച്ചത്‌.  തൃശൂർ വിമല കോളേജിൽനിന്ന് ബിരുദവും എറണാകുളം ഗവ. ലാ കോളേജിൽനിന്ന് എൽഎൽബിയും പാസായ പി വി ആശ 1983ൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. 1996മുതൽ 2001വരെ ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ളീഡറായിരുന്നു. 2014 മേയ് 21നാണ്‌ ഹൈക്കോടതി ജഡ്ജിയായി  ചുമതലയേറ്റത്. തൃശൂർ തൃപ്രയാർ സ്വദേശിയാണ്. പൊക്കത്ത് പരേതനായ വിജയന്റെയും ഗൗരിയുടെയും മകളാണ്.

അഡ്വ. എം ആർ ശ്രീലത (54)  തിരുവനന്തപുരം ലോകോളേജിൽ നിന്നാണ്‌ നിയമബിരുദം നേടിയത്‌. കൊച്ചി സർവ്വകലാശാലയിൽ നിന്ന്‌ എൽഎൽഎം നേടിയ ശേഷം 1993ൽ കേരള ഹൈക്കോടതിയിൽ പ്രാക്‌ടീസ്‌ തുടങ്ങി. 2006ൽ സീനിയർ ഗവർമെന്റ്‌ പ്ലീഡറായും 2016 ലും 2021 ലും സ്‌പെഷ്യൽ ഗവർമെന്റ്‌ പ്ലീഡറായും നിയമിതയായി.
 
തിരുവല്ല മുളവന പരേതനായ പി ചന്ദ്രശേഖരൻ പിള്ളയുടെയും പല്ലന പാണ്ഡവത്ത് കെ രമാഭായിയുടെയും മകളാണ്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ ഡയറക്ടർ ഡോ. എൻ അജിത്‌ കുമാറാണ്‌ ഭർത്താവ്‌. ചെന്നൈയിൽ നിയമ വിദ്യാർത്ഥിയായ  അനന്ത്‌ ശേഖർ മകനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top