18 February Monday

പരിസ്ഥിതി മാധ്യമപ്രവര്‍ത്തനത്തിനുള്ള വേള്‍ഡ് മലയാളി കൗണ്‍സിൽ പുരസ്‌കാരം കെ എസ്‌ സുധിക്ക്‌; മുഖ്യമന്ത്രിയിൽ നിന്ന്‌ ഏറ്റുവാങ്ങിയ 1 ലക്ഷം സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

കൊച്ചി > വേള്‍ഡ് മലയാളി കൗണ്‍സിലി(ഡബ്ല്യുഎംസി)ന്റെ പരിസ്ഥിതി മാധ്യമപ്രവര്‍ത്തനത്തിനുള്ള ഒരു ലക്ഷം പുരസ്‌കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാധ്യമപ്രവര്‍ത്തകന്‍. 'ദി ഹിന്ദു'വിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ കെ എസ് സുധിയാണ് മുഖ്യമന്ത്രിയിൽ നിന്ന്‌ കൊച്ചിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ഉടൻതന്നെ സമ്മാനത്തുകയായ ഒരു ലക്ഷത്തിന്റെ ചെക്ക്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌.

ഹോട്ടല്‍ താജ് ഗെയ്റ്റ് വേയില്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ നടന്ന ചടങ്ങിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിച്ചത്‌. രാജ്യത്തെ ഏറ്റവും വലിയ തുകയുള്ള ജേർണലിസം പുരസ്‌കാരങ്ങളിലൊന്നാണിത്‌. സമ്മാനത്തുക കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയെ ഏൽപ്പിക്കുമെന്ന്‌ കെ എസ്‌ സുധി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top