18 June Friday

കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ശരിയെന്ന് തെളിഞ്ഞു: ജോസ്‌ കെ മാണി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


പാലാ
കേരള കോണ്‍ഗ്രസ് എം സ്വീകരിച്ച രാഷ്ട്രീയ നിലപാട് ശരിവെയ്ക്കുന്നതാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ ജനവിധിയെന്ന് പാർടി ചെയർമാൻ ജോസ് കെ മാണി. ഇതിൽനിന്ന് വ്യത്യസ്‌തമായി പാലായിൽ ഉണ്ടായ ജനവിധി ഗൗരവമായ നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള വിധിയെഴുത്തല്ല. പാലായുൾപ്പെടെ സംസ്ഥാനത്താകെ എൽഡിഎഫ് ഒറ്റക്കെട്ടായാണ്  പ്രവര്‍ത്തിച്ചത്. ഇതിന്റെ ഫലമായാണ് യുഡിഎഫ് സ്വാധീന മേഖലകളിലടക്കം കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥികൾ വിജയം നേടിയത്.

പാലായിൽ വ്യക്തിഹത്യയും കള്ളപ്രചാരണങ്ങളുമാണ് ജനവിധിയെ സ്വാധീനിച്ചത്. ബിജെപിയുമായുള്ള വോട്ട് കച്ചവടത്തിലൂടെയാണ് പാലായിൽ മാണി സി കാപ്പന്റെ വിജയം. 200 വോട്ടുവരെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച തദ്ദേശ വാര്‍ഡുകളില്‍ ഇത്തവണ അവർക്ക് 25 വോട്ട് പോലും  കിട്ടിയിട്ടില്ല. ഇത് യുഡിഎഫ്-–-ബിജെപി വോട്ട് കച്ചവടത്തിന് തെളിവാണ്. എൽഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന്റെ പദവികൾ സംബന്ധിച്ച് പാർടിയിലും മുന്നണിയിലും ചർച്ച ചെയ്താകും തീരുമാനിക്കുകയെന്നും ജോസ് കെ മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top