31 October Saturday

അക്കിത്തത്തിന്‌ ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

പാലക്കാട്‌> അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു . മന്ത്രി എ കെ ബാലനാണ് മുഖ്യമന്ത്രിക്ക് വേണ്ടി അക്കിത്തത്തിന് പുരസ്കാരം സമർപ്പിച്ചത്‌.

കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ വീട്ടിൽ ഉച്ചക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.   കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. 

വെങ്കല ശിൽപവും 11 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്.
ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി.

ജ്ഞാനപീഠംപുരസ്കാരസമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം,ടി,വാസുദേവൻ നായർ, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഒ‍ാൺലൈനായി കവിക്ക് ആശംസ നേർന്നു.

എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ , കളിക്കൊട്ടിലിൽ , അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ തുടങ്ങിയവ പ്രധാന കൃതികളാണ്‌.

കവി ജി.ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. പിന്നീട് തകഴി, എസ്.‌കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top