25 August Sunday

ഇരിട്ടിയിൽ ജീപ്പ്‌ പുഴയിലേക്ക്‌ മറിഞ്ഞ്‌ ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

മണിക്കടവ് പുഴയിൽ നടത്തുന്ന രക്ഷാപ്രവർതനം

ഇരിട്ടി > ഉളിക്കൽ മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. മണിക്കടവിലെ കാരിത്തടത്തിൽ ലിതിഷിനെയാ (30) കാണാതായത്.അപകടത്തിൽ പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. ഇരിട്ടി ഫയർ ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ഞായറാഴ്ച്ച പകൽ ഒരു മണിയോടെയാണ് അപകടം. മണിക്കടവ് ചപ്പാത്ത് വഴിയുള്ള ഓട്ടത്തിനിടയാണ്  ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.


പ്രധാന വാർത്തകൾ
 Top