30 November Monday

ജമാഅത്തെ ബന്ധം: പ്രതിഷേധ കത്തുമായി സമസ്‌ത യുവ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

കോഴിക്കോട്‌ > പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി  യുഡിഎഫ്‌ ധാരണയുണ്ടാക്കുന്നതിനെതിരെ സമസ്‌ത യുവജനവിഭാഗം കത്ത്‌ നൽകി.  മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിക്കാണ്‌ കത്ത്‌ കൈമാറിയത്‌. മതനിരപേക്ഷതയ്‌ക്ക്‌  കളങ്കം വരുത്തുന്നതാണ്‌ ജമാഅത്തെ കൂട്ടുകെട്ടെന്ന്‌ നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.

സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)യുടെ  സുന്നി യുവജനസംഘം  (-എസ്‌വൈഎസ്‌)നേതൃസംഘമാണ്‌ കത്ത്‌ ‌ നൽകിയത്‌.   എസ്‌വൈഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങളടക്കം ഒപ്പിട്ട കത്താണ്‌ കൈമാറിയത്‌. സമസ്ത മാനേജർ കെ  മോയിൻകുട്ടി, സുന്നി യുവജന സംഘം സംസ്ഥാന ഭാരവാഹികളായ അബ്ദുസമദ് പൂക്കോട്ടുർ , നാസർ ഫൈസി കൂടത്തായ്, സലീം എടക്കര എന്നിവർ സംഘത്തിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top