താനൂര്‍ > ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസലിനെയും, ട്രോമകെയര്‍ താനൂര്‍ പൊലീസ് സ്റ്റേഷന് യൂണിറ്റിനെയും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആദരിച്ചു.
ചീരാന്‍ കടപ്പുറം ജിയുപി സ്കൂളിലെ കെട്ടിട ഉദ്ഘാടന വേദിയില്‍ വച്ചാണ് മൊമന്റോ നല്കി ആദരിച്ചത്. ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി അറിഞ്ഞയുടന്‍ ജൈസലിനായി ഓണക്കോടി വാങ്ങി വച്ചുവെന്ന് ജൈസലിനെ ആദരിക്കുന്ന വേളയില്‍ മന്ത്രി പറഞ്ഞു. വി അബ്ദുറഹിമാന് എംഎല്‍എ ജൈസലിന് ഷാളണിയിച്ചു.