14 May Friday

കുണ്ടറയിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ 
മറിച്ചു: ജെ മേഴ്സിക്കുട്ടി അമ്മ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


കൊല്ലം
കുണ്ടറ മണ്ഡലത്തിൽ ബിജെപി ഹോൾസെയിലായി യുഡിഎഫിന് വോട്ട് മറിച്ചത് തന്റെ പരാജയത്തിനു കാരണമായെന്ന്‌ ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കുണ്ടറയിൽ ബിജെപി-–- ആർഎസ്എസ് നേതൃത്വവും യുഡിഎഫും തമ്മിൽ രഹസ്യ ധാരണയിലായിരുന്നു. കുണ്ടറ മണ്ഡലത്തിൽ 14-–-15 ശതമാനം വോട്ടുള്ള ബിജെപിക്ക് ഇക്കുറി ലഭിച്ചത് 3.7 ശതമാനം വോട്ട് മാത്രമാണ്.

വിവാദങ്ങളുണ്ടാക്കി മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ കേരളത്തിലെ തീരദേശ മണ്ഡലങ്ങൾ പിടിക്കാനുള്ള ആസൂത്രിത പദ്ധതി യുഡിഎഫിനുതന്നെ തിരിച്ചടിയായെന്നും ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യമേഖലയിൽ ഫിഷറീസ് വകുപ്പ് നടത്തിയ വിപ്ലവകരമായ ഇടപെടലുകളുടെ ഗുണഫലം അനുഭവിച്ച മത്സ്യത്തൊഴിലാളികൾ യുഡിഎഫിന്റെ കള്ള പ്രചാരണം തള്ളി. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾ ശരിയല്ലെന്നു തെളിഞ്ഞു. തീരദേശ മണ്ഡലങ്ങൾ യുഡിഎഫിന്‌ നേടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കൈയിലിരുന്നവ നഷ്ടപ്പെടുകയും ചെയ്തു.

ചില സ്ഥാപിത താൽപ്പര്യക്കാരുടെ ഏകോപനം വ്യക്തിപരമായി തനിക്കെതിരെ ഉണ്ടായി. വലിയ ലോബിയാണിവർ. ശരിയായ കാര്യങ്ങൾ ചെയ്തതിനാലാണ്  ആക്ഷേപത്തിനിരയായത്. അത് കാര്യമാക്കുന്നില്ല. തൊഴിലാളികൾ ശക്തമായ പിന്തുണ തന്നു. അഞ്ചുവർഷം കൊണ്ട് കുണ്ടറയിൽ സമാനതകളില്ലാത്ത വികസനം നടപ്പാക്കാനായി. എൽഡിഎഫിന്‌ തുടർ ഭരണം ലഭിച്ചത്‌ അഭിമാനാർഹമാണെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top