18 February Monday

കുട്ടികള്‍ക്ക് സ്മാര്‍ട്ടാകാന്‍ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'

ജയകൃഷ്ണന്‍ നരിക്കുട്ടിUpdated: Monday Jan 2, 2017


തിരുവനന്തപുരം > വിവരസാങ്കേതികവിദ്യയുടെ വിശാലമായ ആകാശം ഇനി കുട്ടികളുടെ ഉള്ളംകൈയിലേക്ക്. ഐടി വിജ്ഞാനം പകര്‍ന്ന് വിദ്യാര്‍ഥികളെ സ്മാര്‍ട്ടാക്കാന്‍ 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ഐടി അറ്റ് സ്കൂള്‍. ഒരുലക്ഷം കുട്ടികളെ ഈവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടുത്തവര്‍ഷം രണ്ട് ലക്ഷം കുട്ടികളിലേക്കുകൂടി വ്യാപിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വിപുലമായ കുട്ടികളുടെ ഐടി കൂട്ടായ്മയാകും ഇതോടെ ആവിര്‍ഭവിക്കുക. അനിമേഷന്‍ - മള്‍ട്ടിമീഡിയ, ഹാര്‍ഡ്വെയര്‍, ഇലക്ട്രോണിക്സ്,‘ഭാഷാ കംപ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നീ അഞ്ചുമേഖലയില്‍ കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടിക്കൂട്ടായ്മയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ പിടിഎ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറും ആയ സമിതിയായിരിക്കും ഏകോപിപ്പിക്കുക. ഐടി കോ ഓഡിനേറ്റര്‍മാര്‍ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കും. ക്ളാസ് സമയം നഷ്ടപ്പെടുത്താതെയാകും പ്രവര്‍ത്തനം.

ഈവര്‍ഷം പരിശീലനം നേടുന്ന ഒരുലക്ഷം വിദ്യാര്‍ഥികളെ ഉപയോഗിച്ച് മറ്റു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  ബോധവല്‍ക്കരണവും പരിശീലനവും  നല്‍കാനും ഐടി അറ്റ് സ്കൂള്‍ സംവിധാനം ഒരുക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇന്റര്‍നെറ്റ് സുരക്ഷിതത്വ പ്രവര്‍ത്തനങ്ങളില്‍ ഗൂഗിള്‍, ഇലക്ട്രോണിക്സില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ വിവിധ ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.

പദ്ധതിയില്‍ അംഗത്വം ആഗ്രഹിക്കുന്നവരുടെ പേരുകള്‍ സ്കൂള്‍ ഐടി കോ ഓര്‍ഡിനേറ്റര്‍മാര്‍ ഐടി അറ്റ് സ്കൂള്‍ വെബ്സൈറ്റിലെ  ഠൃമശിശിഴ ങമിമഴലാലി ട്യലാെേല്‍ 24നകം നല്‍കണം.  ഒന്നാംഘട്ട പരിശീലനം  മാര്‍ച്ച് 31നുമുമ്പ് പൂര്‍ത്തിയാക്കും. വിശദമായ പരിശീലനം അവധിക്കാലത്ത് നടത്തും. ഓരോ സ്കൂളില്‍നിന്നും കുറഞ്ഞത് ഇരുപത് കുട്ടികളെങ്കിലും അംഗങ്ങളായി ഉണ്ടായിരിക്കണം. വിശദമായ വിവരങ്ങള്‍ അറിയാന്‍ ംംം.ശരേെവീീഹ.ഴ്ീ.ശി

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top