10 June Saturday

തൊഴിലാളി ക്ഷേമത്തിൽ 
കേരളത്തെ പകർത്തണം ; അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


തിരുവനന്തപുരം
തൊഴിലാളി ക്ഷേമപ്രവർത്തനങ്ങളിൽ കേരളത്തെ ലോകം മാതൃകയാക്കണമെന്ന്‌ ആഹ്വാനം ചെയ്ത് ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സമാപിച്ചു. സമാപനം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉ​ദ്ഘാടനം ചെയ്തു. മന്ത്രി വി ശിവൻകുട്ടി കോൺക്ലേവ് പ്രഖ്യാപനം അവതരിപ്പിച്ചു. തൊഴിൽ അവകാശങ്ങൾ സാമൂഹികവും സാമ്പത്തികവുമായ നീതിക്കും പുരോഗതിക്കുംവേണ്ടിയുള്ള പോരാട്ടത്തിന്റെ അവിഭാജ്യഘടകമാണെന്ന് കോൺക്ലേവ് പ്രഖ്യാപിച്ചു.

കേരളത്തിലേതുപോലെ ലോകത്ത് എല്ലായിടത്തും തൊഴിലാളികളുടെ അവകാശങ്ങൾ പൊതുചർച്ചയുടെ ഭാഗമാക്കണം. ലിംഗ, ജാതി, മത വ്യത്യാസമില്ലാതെയുള്ള കരുതലും പരിരക്ഷയുമാണ് കേരളത്തിന്റെ വികസനപാതയെ വേറിട്ടതാക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണ ബില്ലിന്റെ പൂർത്തീകരണത്തിലേക്ക് സർക്കാർ നീങ്ങുന്നു. ഇത് രാജ്യത്ത് ആദ്യത്തേതാണ്‌. കേന്ദ്ര സർക്കാരിന്റെ നാല് ലേബർ കോഡ്‌ തൊഴിലാളികളുടെ അവകാശങ്ങളെ റദ്ദാക്കുന്നതാണ്‌. സ്‌കീം -കമ്യൂണിറ്റി വർക്കർമാരെ തൊഴിലാളികളായി കണക്കാക്കി ന്യായമായ പ്രതിഫലം ലഭ്യമാക്കണം.

സമാപന സമ്മേളനത്തിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, പ്ലാനിങ്‌ ആൻഡ് ഇക്കണോമിക് ബോർഡ് അഡീ. ചീഫ് സെക്രട്ടറി പുനീത്കുമാർ, ലേബർ കമീഷണർ ഡോ. കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാ മാധവൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top