19 July Friday

പൊതുവിദ്യാലയങ്ങളിൽ നടത്തിയത് 3800 കോടിയുടെ നിക്ഷേപം; ഇത് കേരളത്തിന്റെ മാതൃക: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

കണ്ണൂർ > വിദ്യാഭ്യാസ രം​ഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉ​ദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.
 
വിദ്യാഭ്യാസ രം​ഗത്ത് കേരളം പുതുമാതൃക തീർക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം നടത്തിയതായും അറിയിച്ചു. കിഫ്ബി ഫണ്ട് മുഖേനയാണ് നിലവിൽ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതുവരെ കിഫ്ബി ഫണ്ട് ഉപയേ​ഗിച്ച് 5 കോടി രൂപ നിരക്കിൽ 126 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് 97 പുതിയ  കെട്ടിടങ്ങൾ കൂടി പൂർത്തീകരിക്കുന്നത്.

കിഫ്ബിയെ വിമർശിച്ചവർ കേരളത്തിന്റെ ഈ പുരോ​ഗതി കൂടി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'കിഫ്ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് ചിലർ പറഞ്ഞു. മലർപ്പൊടിക്കാരന്റെ സ്വപ്‌നവും കേരളത്തിൽ യാഥാർഥ്യമാകും'- മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി കുട്ടികൾ ലഹരിക്ക് അടിപ്പെടുന്നതിനെ സംബന്ധിച്ച് ജാ​ഗ്രത പുലർത്തണമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top