14 December Saturday

എല്ലാ സ്‌കൂളിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അടിയന്തിര പിടിഎ യോഗം; അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനവും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

തിരുവനന്തപുരം >  സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ അടിയന്തിര പിടിഎ യോഗങ്ങൾ ചേരാനും സ്‌കൂൾ തലത്തിൽ പരിസരശുചീകരണം ഉൾപ്പെടെയുള്ള അടിയന്തിരമായ പ്രവർത്തികൾ നടത്താനും വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്‌ടർ തുടങ്ങിയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ നിർദേശം നൽകി.

 ബത്തേരിയിലെ സ്‌കൂൾ വിദ്യാർഥിനി പാമ്പ്‌ കടിയേറ്റ്‌ മരണപ്പെട്ട സാഹചര്യത്തിലാണ്‌ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്‌. സംഭവം സംബന്ധിച്ച ഉന്നതല അന്വേഷണം നടത്തുന്നതിന്‌ ഡയറക്ടറെ ചുമതലപ്പെടുത്തി. അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനം നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
 


പ്രധാന വാർത്തകൾ
 Top