26 September Saturday

196 ഡോക്ടര്‍മാര്‍ മരിച്ചു, സുരക്ഷവേണം: പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020

ന്യൂഡൽഹി> രാജ്യത്ത്‌ 196 ഡോക്ടർമാർ കോവിഡിന് ഇരയായെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. മരിച്ചവരില്‍ 170 പേർ 50 വയസ്സിനു മുകളിലുള്ളവര്‍. 40 ശതമാനം പേർ ജനറൽ ഫിസിഷ്യന്മാരാണ്‌. പനി അടക്കം സാധാരണ അസുഖങ്ങളുമായി രോഗികൾ സമീപിക്കുക ഇവരെയാണ്. അതിനാല്‍, സമ്പർക്ക സാധ്യതയേറും.

ആശുപത്രികളിലെ സൗകര്യക്കുറവും മരുന്നുകളുടെ അഭാവവുമെല്ലാം സ്ഥിതി ഗുരുതരമാക്കുന്നെന്നും‌- കത്തിൽ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top