തൊടുപുഴ> കൈക്കൂലിക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ഇടുക്കി തഹസിൽദാർ ജയ്‌ഷ് ചെറിയാനെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്‌ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. കാഞ്ചിയാർ സ്വദേശിയുടെ മകന് വിദേശത്ത് പോകാൻ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ തഹസിൽദാരെ കട്ടപ്പന കടമാക്കുഴിയിലെ വീട്ടിൽനിന്ന് വിജിലൻസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..