21 October Wednesday

സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്‌‌സ‌പോട്ടുകൾ കൂടി

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്പോട്ടുകൾ കൂടി. പാലക്കാട് ജില്ലയിലെ ഷൊർണൂർ, മലപ്പുറം ജില്ലയിലെ മൂർക്കനാട്, കുറുവ, കൽപ്പകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ 150 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

രോഗം സ്ഥിരികരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. മാലിദ്വീപിൽ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂർ (കാസർഗോഡ് സ്വദേശികൾ) ജില്ലകളിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 814 പേർ കോവിഡ്മുക്തരായി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top