27 March Monday

ഹണിട്രാപ്പ് കേസ്: മുഖ്യ ആസൂത്രക അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

സൗമ്യ

മാരാരിക്കുളം> ഹോംസ്‌റ്റേ ഉടമയെ ഹണി ട്രാപ്പിൽപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ  ശ്രമിച്ച കേസിലെ ഒന്നാംപ്രതിയും മുഖ്യ ആസൂത്രകയുമായ യുവതി അറസ്‌റ്റിൽ. ഒന്നരവർഷത്തോളം ഒളിവിലായിരുന്ന ഇവർ വിദേശത്തുനിന്ന് മടങ്ങിവരുമ്പോൾ ശനിയാഴ്‌ച തിരുവനന്തപുരം വിമാനത്താവളത്തിലാണ്  പിടിയിലായത്. തൃശൂർ മോനടി, വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ (35) ആണ് പിടിയിലായത്.
 
മാരാരിക്കുളം വാറാൻ കവലയ്‌ക്ക്‌ സമീപം ഹോംസ്‌റ്റേ നടത്തുന്നയാളെ  ത്യശൂരിലെ  മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളിൽ താമസിപ്പിച്ച് മർദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് കേസ്. കൃത്യത്തിനുശേഷം വിദേശത്തേക്ക്‌ കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്‌ത്‌ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ പാർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top