16 January Saturday

ചേതന പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നാലാം വാർഷികം : ജില്ലാ ഹോമിയോ ആശുപത്രിയിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

കൊച്ചി : എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ ചേതന പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു ഡോക്ടർസ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവർ അടങ്ങുന്ന  പാലിയേറ്റീവ് ടീമിന് വേണ്ടി "Procedures done on palliative patients" എന്ന വിഷയത്തെ പറ്റി പ്രായോഗിക ക്ലാസ്സ്‌ സംഘടിപ്പിച്ചു. എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഡോ. സുനിത, നഴ്‌സ്‌ ഷീബ എന്നിവർ ക്ലാസ്സ്‌ നയിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  ആശുപത്രി  സൂപ്രണ്ട് ഡോ.ജിജി വർഗീസിൻ്റെ അധ്യക്ഷതയിൽ  നടന്ന വാർഷികത്തിൽ,  ഡി. എം. ഓ (ഹോമിയോ ) ഡോ. ലീനാ റാണി  ഉൽഘാടനവും പാലിയേറ്റീവ് ടീം അംഗങ്ങൾക്ക് സെർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു. 



ഡി. പി. എം ഡോ.നൗഷാദ്,  ഹോമിയോപ്പതി വകുപ്പിന്റെ എല്ലാ പ്രവർത്തങ്ങൾക്ക് പിന്തുണയും ആശംസയും അറിയിച്ചു. ചേതന മുൻ കൺവീനർ ഡോ. ശോഭ ചന്ദ്രൻ, ജനനി കൺവീനർ ഡോ. അജിത്കുമാർ, ആയുഷ്മാൻ ഭവ കൺവീനർ ഡോ. ഹേമാ തിലക്, സദ്ഗമയ കൺവീനർ ഡോ. ശ്രീലേഖ, റീച് കൺവീനർ ഡോ. അനിശ്രീ എന്നിവർ ആശംസകൾ അറിയിച്ചു.മെഡിക്കൽ ഓഫീസർ ഡോ. റിഫ്‌ന പ്രൊജക്റ്റ്‌ വിശദീകരണം നടത്തി. ചേതന എം. ഓ ഇൻ ചാർജ് ഡോ. ധന്യ. എം. എൻ നന്ദി പറഞ്ഞു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top