26 August Monday

കനത്ത മഴ: മലപ്പുറം കാസര്‍കോട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തിരുവനന്തപുരം>  കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പ്രഖ്യാപിച്ചു.

അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകമാണ്. അതേസമയം, സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top